Saturday 29 October 2011

ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ തടയാന്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് മാതൃകയില്‍ പ്രത്യേകസേന

കാസര്‍കോട്: വര്‍ഗീയ സംഘര്‍ഷങ്ങള്‍ തടയാന്‍ കാസര്‍കോട് പ്രത്യേകസേനയെ രൂപവല്‍ക്കരിക്കണമെന്ന് ഡി.ഐ.ജി ശ്രീജിത്തിന്റെ റിപ്പോര്‍ട്ട്. റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ മാതൃകയിലായിരിക്കണം സേന.

പതിനഞ്ചോളം സ്ഥലങ്ങളിലാകും പ്രത്യേക സേനയെ നിയോഗിക്കുക. ഇതിന്റെ ആദ്യഘട്ടമായി 900 പോലീസുകാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സേനയെ മതസംഘര്‍ഷം നേരിടുന്നതിന് പരിശീലിപ്പിക്കണം.

കൂടാതെ പ്രത്യേക പെട്രോളിങ്ങ് സംഘത്തെ നിയോഗിക്കാനും ശുപാര്‍ശ ചെയ്യുന്നു. നാട്ടുകാര്‍ക്ക് അവശ്യഘട്ടങ്ങളില്‍ സമീപിക്കാന്‍ പ്രത്യേക കണ്‍ട്രോളിങ്ങ് റൂം തുറക്കണം. ജില്ലയിലെ പോലീസിന്റെ അംഗബലം വര്‍ധിപ്പിക്കണമെന്നും സ്ഥിരമായ പെട്രോളിംഗ് സംവിധാനമേര്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.

കാസര്‍കോട് അടിയ്ക്കടി ഉണ്ടാകുന്ന കലാപങ്ങളെ ഫലപ്രദമായി തടയാനുള്ള സംവിധാനങ്ങളെ കുറിച്ച് വ്യക്തമായി വിശദീകരിച്ചു കൊണ്ടാണ് ശ്രീജിത്ത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

സംഘര്‍ഷങ്ങളെ രാഷ്ട്രീയസംഘര്‍ഷങ്ങളായി ലഘൂകരിച്ച് കാണരുത്. കാസര്‍കോട് ജില്ലയിലെ ദേശീയ പാത 17ന്റെ പടിഞ്ഞാറ് ഭാഗമാണ് സംഘര്‍ഷമേഖല. പത്ത് വര്‍ഷത്തിനുള്ളില്‍ കാസര്‍കോട്ട് 1113 കേസുകള്‍ ഉണ്ടായി. കേസുകളില്‍ ശിക്ഷിക്കപ്പെടാത്തത് അക്രമികളുടെ വീര്യം കൂട്ട

ഇത്തരം സംഭവങ്ങളെ പെരുപ്പിച്ചുകാട്ടുന്നവര്‍ അത്തരം ചെയ്തികളില്‍ നിന്ന് പിന്മാറണം. നിസാര പ്രശ്‌നങ്ങളില്‍ സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കാനും ചര്‍ച്ച ചെയ്ത് പരിഹരിക്കാനും കഴിയാത്തതാണ് പ്രശ്‌നം സംഘ ര്‍ഷാവസ്ഥയില്‍ കലാശിക്കാന്‍ കാരണമാകുന്നത്- റിപ്പോര്‍ട്ടില്‍ പറയുന്നു.

No comments:

Post a Comment